പള്ളുരുത്തി: പൊതുപണിമുടക്കിനെ തുടർന്ന് വഴിയിൽപെട്ടു പോയവർക്ക് ജെയിൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷണം നൽകി. മട്ടാഞ്ചേരി, തോപ്പുംപടി, എറണാകുളം ഭാഗത്തുള്ളവർക്കാണ് ഭക്ഷണം നൽകിയത്. പൊതുപണിമുടക്ക് ദിവസം ഹോട്ടലുകളും മറ്റും അടഞ്ഞുകിടക്കുന്നതിനാൽ ഇവർക്ക് വേണ്ട സഹായം സർക്കാർ തലത്തിൽ നൽകണമെന്ന് ചെയർമാൻ മുകേഷ് ജെയിൻ ആവശ്യപ്പെട്ടു.