ഫോർട്ടുകൊച്ചി: അഖിലേന്ത്യാ - കേരള എൻട്രൻസിൽ റാങ്ക് നേടിയ ഫോർട്ടുകൊച്ചി സ്വദേശിനി കെ.എസ്.ഫർഹീനയെ കാഷ് അവാർഡ് നൽകി ആദരിച്ചു. എം.ഇ.എസ് കൊച്ചി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പ്രസിഡന്റ് എം.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. കെ.എം. ഹസൻ അദ്ധ്യക്ഷത വഹിച്ചു.