കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. കോടതിയുടെ അനുമതി പ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ജയിലുകളിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ.