ആലുവ: എടയപ്പുറം - തോട്ടുമുഖം റോഡിൽ സി.സി മാത്തപ്പൻ ഹാളിന് സമീപം നിയന്ത്രണം വിട്ട വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിന്നു. ഭാഗ്യത്തിന് അപകടം ഒഴിവായി. ട്രാൻസ്‌ഫോമറിനോട് ചേർന്നുള്ള പോസ്റ്റിലാണ് ഇടിച്ചത്. ട്രാൻസ്ഫോർമറിൽ ഇടിക്കാതിരുന്നത് ദുരന്തം ഒഴിവാക്കി. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കൊടികുത്തുമല ബഥനി ആശ്രമത്തിലെ വൈദികനാണ് വാൻ ഓടിച്ചിരുന്നത്. എതിർദിശയിൽ നിന്നും ഇരുചക്രവാഹനം അലക്ഷ്യമായി അമിത വേഗതയിൽ വന്നപ്പോൾ വൈൻ നിയന്ത്രണം വിടുകയായിരുന്നു.