കടവന്ത്ര: മട്ടലിൽ ഭഗവതിക്ഷേത്രത്തിലെ തൃക്കാർത്തിക നാളെ (ഞായർ) ആഘോഷിക്കും. രാവിലെ ഗണപതിഹോമം, ദേവിക്ക് പാൽപ്പായസം, വൈകിട്ട് അയ്യപ്പന് അർച്ചന, വൈകിട്ട് ആറിന് തൃക്കാർത്തിക വിളക്ക്, വിശേഷാൽ ദീപാരാധന എന്നിവയുണ്ടാകുമെന്ന് ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.