കടവന്ത്ര: കൊച്ചി കോർപ്പറേഷൻ എളംകുളം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി പൈനുതറയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. സൗമിനി ജെയിൻ, പ്രൊഫ. വിക്ടർ ജോർജ് എന്നിവർ രക്ഷാധികാരികളും കെ.കെ. മാധവൻ ചെയർമാനും വി.എക്സ്. ജോൺ ജനറൽ കൺവീനറുമാണ്.
തിരഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. വി.എക്സ്. ജോൺ അദ്ധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.എൽ.എ, ഡൊമിനിക് പ്രസന്റേഷൻ, ശ്രീനിവാസൻ, അജിത് തറയിൽ, പി.ഡി. മാർട്ടിൻ, ടോണി ചമ്മിണി, ടി.കെ. പത്മനാഭൻ, വി.കെ. തങ്കരാജ് എന്നിവർ പ്രസംഗിച്ചു.