exservice

തൃപ്പൂണിത്തുറ: നാഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മറ്റി ഉദയംപേരൂർ യൂണിറ്റ് നിർമ്മിക്കുന്ന വിമുക്തഭട ക്ഷേമകാര്യാലയത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. കാര്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം യൂണിറ്റ് പ്രസിഡന്റ് സി.കെ ദാമോധരൻ നിർവ്വഹിച്ചു.ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ സഹൃദയൻ, യൂണിറ്റ് സെക്രട്ടറി സത്യാർത്ഥി കണ്ണങ്കേരിൽ, വി.എൻ ശിവദാസ്, ഗോകുൽദാസ് എന്നിവർ സംസാരിച്ചു.