nda-vadakkekara-paravur
വടക്കേക്കര ഗ്രാമപഞ്ചായത്ത് എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ബി.ജെ.പി ദേശീയ ഉപാദ്ധ്യാക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: തദ്ദേശ തിരെഞ്ഞെടുപ്പ് ഫലം പുത്തു വരുന്നതോടെ കേരള രാഷ്ട്രീയം എൻ.ഡി.എക്ക് അനുകൂലമാകുമെന്നതിന്റെ സൂചന നൽകുമെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. എൻ.ഡി.എ വടക്കേക്കര പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ മഹാവിജയത്തിനുള്ള ശക്തമായ അടിത്തറ ഒരുങ്ങും. നരേന്ദ്ര മോദി സർക്കാരിന്റെ ക്ഷേമവികസന പ്രവർത്തനങ്ങൾ ലഭിക്കാത്ത ഒരു ഗ്രാമവുമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. എൻ.ഡി.എ വടക്കേക്കര പഞ്ചായത്ത് സമിതി ചെയർമാൻ പി.ആർ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ അദ്ധ്യക്ഷൻ എ.ബി.ജയപ്രകാശ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ, ജനറൽ സെക്രട്ടറി ഹരേഷ് വെൺമനശ്ശേരി, പി.എസ്. ജയരാജ്, വിനോദ് ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.