കൂത്താട്ടുകുളം: ദേശീയ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖാപിച്ചു കൊണ്ട് കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വത്കരണം അവസാനിപ്പിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത സമരസമിതിയുടെ നേതൃത്തത്തിൽ കൂത്താട്ടുകുളത്ത് നടന്ന കർഷക പ്രക്ഷോഭ സമരം എൻ.സി.പി സംസ്ഥാന നേതാവ് ,കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.കർഷക സംഘം ഏരിയസെക്രട്ടറി ജോഷി സ്കറിയ, എം.ജി. രാമചന്ദ്രൻ ,രാജു തെക്കൻ, സി.കെ. പ്രകാശ്, എം.എം.അശോകൻ,എ.കെ. ദേവദാസ്, ഫെബീഷ് ജോർജ്, വിജയ ശിവൻ, മനോജ് നാരായണൻ എന്നിവർ സംസാരിച്ചു.