പറവൂർ: സേവാഭാരതി പറവൂർ മേഖലയുടെ നേതൃത്വത്തിൽ ആയുഷ്‌മാൻ ഭാരത് മെഗാ മെഡിക്കൽ ക്യാമ്പ് മന്നം വേൽമുരുക വിദ്യാനികേതൻ സ്കൂളിൽ നാളെ (ഞായർ) രാവിലെ പത്തിന് നടക്കും. ബൈപാസ് സർജറി, ഹൃദയം മാറ്റിവെയ്ക്കൽ, ഡയാലിസിസ്, കീഹോൾ സർജറി തുടങ്ങിയ ശസ്ത്രക്രിയകൾ സൗജന്യമായി ലഭിക്കും. റേഷൻകാർഡുമായി എത്തണം. ഫോൺ 9847686109, 9496181451.