പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ഏഴിക്കര ഗ്രാമപഞ്ചായത്ത് 1, 2, 3, 14 വാർഡുകളിലെ സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ച് സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട ചർച്ചയും സ്ഥാനാർത്ഥി സംഗമവും നടത്തി. എൻ. ബിജു മോഡറേറ്ററായി. എം.ആർ. സുരാജ് അദ്ധ്യക്ഷത വഹിച്ചു. പി.പി. സുകുമാരൻ, സി.പി. ബിജു എന്നിവർ സംസാരിച്ചു.