കൊച്ചി: തിരുവനന്തപുരത്തിനും സെക്കന്തരാബാദ് ജംഗ്‌ഷനുമിടയിൽ സർവീസ് നടത്തുന്ന ശബരി സ്‌പെഷ്യൽ ട്രെയിനുകൾ ജനുവരി വരെ നീട്ടി. സെക്കന്തരാബാദ് ജംഗ്‌ഷൻ- തിരുവനന്തപുരം ശബരി (07230) 2021 ജനുവരി 18 വരെയും തിരുവനന്തപുരം-സെക്കന്തരാബാദ് സ്‌പെഷ്യൽ (07229) ജനുവരി 20 വരെയും സർവീസ് നടത്തും. നേരത്തെ നവംബർ 30 വരെയായിരുന്നു ഈ ട്രെയിനുകളുടെ സർവീസ് പ്രഖ്യാപിച്ചിരുന്നത്.