കോലഞ്ചേരി: യു.ഡി.എഫ് തിരുവാണിയൂർ മണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വി.പി.സജീന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.യു.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ കെ.ജി. സാജു, വിജു പാലാൽ, പി.ആർ.മുരളീധരൻ, കെ.എൻ.മോഹനൻ, ലിസ്സി അലക്‌സ് എന്നിവർ സംസാരിച്ചു.