അങ്കമാലി: ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ചു വന്നവർക്ക് കോൺഗ്രസ് പാർട്ടി അംഗത്വം നൽകി. ജനതാദൾ (എസ്) ജില്ലാ വൈസ് പ്രസിഡന്റ് എം.പി. പൗലോസ്, മുൻപഞ്ചായത്ത് മെമ്പർ എം.പി. ഔസേഫ്, സി.പി.എം. മുൻബ്രാഞ്ച് സെക്രട്ടറി എ.ആർ പ്രഭു, വി.സി പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ ഇടതുപക്ഷപാർട്ടികളിൽ നിന്ന് രാജിവെച്ച നേതാക്കൾക്കും പ്രവർത്തകർക്കും ബെന്നി ബഹ്നാൻ എം.പി, റോജി എം.ജോൺ എം.എൽ.എ എന്നിവർ കോൺഗ്രസ് പാർട്ടി അംഗത്വം നൽകി.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോസ് മാടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.ജെ.ജോയി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി.ബേബി, പി.വി ജോസ്, കോൺഗ്രസ് (ഐ) മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ, മുൻമണ്ഡലം പ്രസിഡന്റ് ടി.എം. വർഗ്ഗീസ്, ഷൈനി ജോർജ്ജ്, അനിമോൾ ബേബി, എം.ഒ ജോർജ്ജ്, ലാലി ആന്റു എന്നിവർ പ്രസംഗിച്ചു.