കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ മുഴുവൻ ജലസേചന പദ്ധതികളും അടിയന്തിരമായി പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജലസേചന വകുപ്പിന്റെ കാലടിയിലെ സിവിൽ- ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ പരാതിപ്പെട്ടു.ശ്രീഭൂതപുരം ജലസേചന പദ്ധതിയിൽ അഞ്ചു വർഷം മുമ്പ് കൊണ്ടു വച്ച ട്രാൻസ്ഫോർമറിന് അടിയന്തിരമായി വൈദ്യുതി കണക്ഷൻ നൽകി രണ്ടു മോട്ടോർ പമ്പുകൾ ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കണമെന്നും, കേടുവന്ന് തകർന്ന മോട്ടോർ പമ്പ് ഫൗണ്ടേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിച്ചു പമ്പുകൾ പ്രവർത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേരള കർഷകസംഘം കാലടി ഏരിയാ പ്രസിഡന്റ് എം.എൽ.ചുമ്മാർ, ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കബീർ മേത്തർ, കെ.കെ.രാജു, ഏ.ഏ.സദാനന്ദൻ, കുഞ്ഞുമുഹമ്മദ് കോട്ടപ്പുറത്ത്, റഷീദ് എന്നിവർ പങ്കെടുത്തു