കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാൻ ശിവസേന കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. ഒ.എ. ദിപു അദ്ധ്യക്ഷനായി. കെ.വൈ. കുഞ്ഞുമോൻ, സുധീഷ് മാങ്ങാട്ടൂർ, പി.കെ. സുരേഷ്‌കുമാർ, ബാബു മണ്ണൂർ എന്നിവർ സംസാരിച്ചു.