mask
വിവിധ പാര്‍ട്ടി ചിഹ്‌നങ്ങളുളള മാസ്‌ക്കുകള്‍.

പെരുമ്പാവൂർ: മുന്നണി ചിഹ്നങ്ങളുമായി മാസ്കാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ താരം. കൊവിഡ് പശ്ചാത്തലത്തിൽ മനുഷ്യരുടെ നിത്യോപയോഗ വസ്തുവായി മാറിയ മാസ്ക് തിരഞ്ഞെടുപ്പിലും അതിന്റെ വ്യത്യസ്ഥതകൾ അറിയിക്കുകയാണ്. തഴച്ച് വളർന്ന മാസ്ക് വിപണിയിലെ മിന്നും താരങ്ങൾ ഇപ്പോഴത്തെ പാർട്ടി ചിഹ്നങ്ങൾ പതിച്ചവയാണ്. കൈപ്പത്തിയും അരിവാൾ ചുറ്റിക നക്ഷത്രവും താമരയുമെല്ലാം ഡിസൈനുകളിലായി വരുന്ന മാസ്കുകൾക്ക് ആവശ്യക്കാരും ഏറെയാണ്. വിവിധ പാർട്ടി അനുഭാവികൾക്ക് നേതാക്കളും പാർട്ടിയും നൽകുന്നതാണ് കൂടുതലും. ഒരുമിച്ച് ബൾക്കായി എടുക്കുന്നതിനാൽ വിലക്കുറച്ച് നൽകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പ്രചരണത്തിനിറങ്ങുന്ന പ്രവർത്തകർ ഇത് ധരിച്ച് പോകുന്നതിനാൽ വോട്ടർമാർക്ക് പാർട്ടിയെയും സ്ഥാനാർത്ഥിയെയും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നും വിവിധ സ്ഥാനാർത്ഥികളും പറയുന്നു. ഏതായാലും വോട്ട് പിടുത്തം മധ്യസ്ഥാനത്ത് എത്തി നിൽക്കുമ്പോൾ കൊവിഡ് പലകാര്യങ്ങൾക്ക് മുടക്കം നിന്നെങ്കിലും മാസ്‌ക്ക് ഉപകാരമാകുന്നുണ്ടെന്നാണ് ജനസംസാരം