പനമ്പുകാട്: തെക്കേ പണിക്കാപറമ്പിൽ പരേതനായ കുഞ്ഞികൃഷ്ണന്റെ മകൻ ടി.കെ.രാധാരമണൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുളവുകാട് മണ്ഡലം സെക്രട്ടറി, കർഷക കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി, ഐ.എൻ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ലത. മകൾ: ഐശ്വര്യ, രാഹുൽ. സഹോദരങ്ങൾ: ടി.കെ.വിജയകുമാർ, ടി.കെ. സജ്ജീവ്, വിലാസലതിക, പ്രിയംവദ (ബാംഗ്ലൂർ).