തൃപ്പൂണിത്തുറ:ആയുർവേദാചാര്യൻ കുഞ്ഞൻ വൈദ്യരുടെ 103-ാം ജന്മദിനം ആചരിച്ചു. കുഞ്ഞൻ വൈദ്യർ സ്മാരക ട്രസ്റ്റ്, സൗത്ത് എട്ടെന്നിൽ റെസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആയുർവേദ കോളേജിൽ നടന്ന ദിനാചരണ പരിപാടിയിൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഉണ്ണിക്കൃഷ്ണൻ, റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പ്രേംനാഥ്, രമാ സന്തോഷ്, ട്രസ്റ്റ് ട്രഷറർ രാധാകൃഷ്ണൻ, ഡോ. സുധ ഉണ്ണികൃഷ്ണൻ, ഡോ. സതി എന്നിവർ സംസാരിച്ചു.