കൊച്ചി: കൊച്ചി സർവകലാശാലയുടെ കമ്പ്യൂട്ടർ സയൻസ് വകുപ്പ് എൻജിനീയറുമാരുടെ അന്തർദ്ദേശീയ സംഘടനയായ ഐ.ഇ.ഇ.ഇയുമായി സഹകരിച്ച് ഡേറ്റ സയൻസ്, നിർമ്മിത ബുദ്ധി എന്നീ വിഷയങ്ങളിൽ ത്രിദിന അന്താരാഷ്ട്ര സമ്മേളനം നടത്തും. ഡിസംബർ മൂന്നു മുതൽ അഞ്ചു വരെ നടക്കുന്ന സമ്മേളനത്തിൽ മസാച്യുസെറ്റ്‌സ്, ജോർജ് വാഷിംഗ്ടൺ, മേരിലാന്റ് തുടങ്ങിയ സർവകലാശാലകളിലെ അദ്ധ്യാപകർ ക്ലാസുകൾ നയിക്കും. 'നിർമ്മിത ബുദ്ധി: സമൂഹത്തിന്റെ ഉന്നതിയ്ക്ക്' എന്ന വിഷയത്തിൽ ക്ലാസുകളും ചർച്ചകളും പരിശീലന പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. നിർമ്മിത ബുദ്ധിയിൽ സ്‌കൂൾ, കോളേജ് അദ്ധ്യാപകർക്ക് ഒരു ദിവസത്തെ പ്രത്യേക പരിശീലന പരിപാടി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://icdse.in.