കൊച്ചി: കൊച്ചി സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ എം.ടെക്ക് റെഗുലർ (കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ്, സോഫ്റ്റ്‌വെയർ എൻജിനീയറിംഗ്) കോഴ്‌സുകളിൽ ജനറൽ, സംവരണ വിഭാഗങ്ങളിലുള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. താല്പര്യമുള്ള യോഗ്യരായവർ admissions.cusat.ac.in/ cs.cusat.ac.in എന്നീ വെബ്‌സൈറ്റുകളിൽ നൽകിയ ഗൂഗിൾ ഫോമിൽ ഡിസംബർ രണ്ടിനകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0484- 2862301.