ആലുവ: എടയപ്പുറം - തോട്ടുമുഖം റോഡിൽ ഗുരുതേജസ് കവലയിൽ സി.സി മാത്തപ്പൻ ഹാളിന് സമീപം നിയന്ത്രണം വിട്ട വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിന്നു. ഭാഗ്യത്തിന് അപകടം ഒഴിവായി. ട്രാൻസ്‌ഫോമറിനോട് ചേർന്നുള്ള പോസ്റ്റിലാണ് ഇടിച്ചത്. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. കൊടികുത്തുമല ബഥനി ആശ്രമത്തിലെ വൈദികനാണ് വാൻ ഓടിച്ചിരുന്നത്. പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് വൈകുന്നേരം വരെ ഈ മേഖലയിൽ വൈദ്യുതി മുടങ്ങി. ഉച്ചക്ക് ശേഷമാണ് അറ്റകുറ്റപ്പണിക്കായി കെ.എസ്.ഇ.ബി ജീവനക്കാരെത്തിയത്.