anwar-sadath-mla
ആലുവ നഗരസഭ 18ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ഒ.ജോണിന്റെ തിരഞ്ഞെടുപ്പ് അഭ്യർത്ഥന അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് എന്നിവർ നേരിട്ട് വീടുകളിലെത്തി വോട്ടർമാർക്ക് നൽകുന്നു

ആലുവ: കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ഥാനാർത്ഥിക്കായി വാർഡിൽ അഭ്യർത്ഥന വിതരണം ചെയ്യാൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയും. നഗരസഭ 18ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മത്സരിക്കുന്ന എം.ഒ. ജോണിന്റെ അഭ്യർത്ഥനയാണ് അൻവർ സാദത്ത് എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബും നേരിട്ട് വീടുകൾ കയറി വോട്ടർമാർക്ക് നൽകിയത്. ഇന്നലെ രാവിലെ മുതൽ ഇരുവരും വാർഡിലെ എല്ലാവീടുകളിലും സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു. മുൻ നഗരസഭ ചെയർമാൻ എം.ടി. ജേക്കബ്ബ്, മുൻ കൗൺസിലർ എൻ.ആർ. സൈമൺ, ബൂത്ത് പ്രസിഡന്റ് എം.പി. പോളി എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.