കൊച്ചി: തിരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരം എന്നിവ പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം, മയക്കുമരുന്ന് കുറ്റങ്ങൾ നിരീക്ഷിക്കാനും നടപടികൾക്കും 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. താലൂക്ക് തലത്തിലും എക്‌സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിയ്ക്കും.
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, വിതരണം, കടത്തൽ സംബന്ധിച്ച വിവരങ്ങൾ, പൊതുസ്ഥലങ്ങളിലെ മദ്യപാനം എന്നിവ ബന്ധപ്പെട്ട ജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം.
എക്‌സൈസ് വകുപ്പ് , ഫോറസ്റ്റ്, റവന്യൂ, പൊലീസ്, ഡ്രഗ്‌സ്, ഫുഡ് സേ്ഫ്റ്റി വകുപ്പുകളുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തും. രാത്രികാല പട്രോളിംഗ്, വാഹനപരിശോധന എന്നിവക്ക് പ്രത്യേക സംഘത്തെ വിന്യസിച്ചു..
24 മണിക്കൂറും ജില്ലയിൽ വാഹന പരിശോധന ശക്തമാക്കും.
വനമേഖലയിലും വ്യാജമദ്യ ഉത്പാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോൺ ഉപയോഗിച്ചും നിരീക്ഷിക്കും. ഷാഡോ എക്‌സൈസ്, എക്‌സൈസ് ഇന്റലിജൻസ് വിഭാഗങ്ങളും നിരീക്ഷണം നടത്തും. മഫ്തിയിലും എക്‌സൈസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.
കൺട്രോൾ റൂമുകൾ
ജില്ലാ കൺട്രോൾ റൂം :04842390657, 9447178059
എറണാകുളം:04842393121, 9400069552
ആലുവ: 04842623655, 9400069560
കൊച്ചി: 04842235120, 9400069554
കുന്നത്തുനാട് : 04842591203, 9400069559
കോതമംഗലം : 04852824419, 9400069562
മൂവാറ്റുപുഴ: 04852832623, 9400069564
നോർത്ത് പറവൂർ: 04842443187, 9400069557
തൃപ്പൂണിത്തുറ: 04842785060, 9400069566
മട്ടാഞ്ചേരി: 04842221998, 9400069567
ഞാറയ്ക്കൽ :04842499297, 9400069568
വരാപ്പുഴ: 04842511045, 9400069570
ആലുവ :04842621089, 9400069571
അങ്കമാലി: 04842458484, 9400069572
കാലടി :04842461326, 9400069573
പെരുമ്പാവൂർ :04842590831, 9400069574
മാമല 04842786848: 9400069575
മൂവാറ്റുപുഴ: 04852836717, 9400069576
പിറവം :04852241573, 9400069577
കോതമംഗലം :04852826460, 9400069578
കുട്ടമ്പുഴ: 04852572861, 9400069579