ആലുവ: സീപോർട്ട് എയർപോർട്ട് റോഡിൽ മഹിളാലയം - തുരുത്ത് പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചെങ്കിലും സമയത്ത് തെളിക്കുന്നില്ലെന്ന് പരാതി. ഏഴ് മണിക്ക് ശേഷം മാത്രമാണ് വിളക്കുകൾ പ്രകാശിപ്പിക്കുന്നത്. അതു വരെ ഇരുട്ടിൽതപ്പണം യാത്രക്കാർ. ടൈമർ സംവിധാനം വൈകിട്ട് ഏഴ് മണിയാക്കി സെറ്റു ചെയ്തിട്ടുള്ളതിനാലാണിത്. ഒന്നര മാസത്തെ കാത്തിരിപ്പിനു ശേഷമാണ് പാലത്തിൽ വൈദ്യുതി വിളക്കുകൾ വീണ്ടും തെളിഞ്ഞത്.