കൊച്ചി: കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ മൂന്നു ദിവസത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഡിസംബർ ഒന്നിന് എറണാകുളത്തെത്തും.
രണ്ടിന് രാവിലെ 10 ന് എറണാകുളത്ത് മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കും. ജില്ലയിൽ രണ്ടു പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
വൈകിട്ട് തൃശൂരിൽ രണ്ടു പരിപാടികളിൽ പങ്കെടുക്കും. മൂന്നിന് രാവിലെ 10 ന് തൃശൂരിൽ മീറ്റ് ദ പ്രസ്. ഉച്ചകഴിഞ്ഞ് മൂന്നിനും 4.30 നും പാലക്കാട് രണ്ട് പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് കോയമ്പത്തൂർ വഴി ഡൽഹിയിലേക്കു മടങ്ങും. താരിഖ് അൻവർ പങ്കെടുക്കുന്ന പരിപാടികളുടെ ചുമതല പ്രൊഫ. കെ വി തോമസിനാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ അറിയിച്ചു.