കൊച്ചി: സീറോമലബാർ ദളിത് വികാസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സർവകലാശാല തലത്തിൽ റാങ്ക് ജേതാക്കളായ സീറോമലബാർ ദളിത് ക്രൈസ്തവ വിദ്യാർത്ഥികളെ ആനുമോദിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽ നിന്ന് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും എം.കോമിൽ ഒന്നാം റാങ്ക് നേടിയ സൂര്യ വർഗീസ്, ബി.എസ് സി ജിയോളജിയിൽ രണ്ടാം റാങ്ക് നേടിയ അഞ്ജന, ബി.എ. ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ ജിബിൻ എന്നിവർ പുരസ്‌കാരങ്ങളും ക്യാഷ് അവാർഡുകളും ഏറ്റുവാങ്ങി.
പ്രസിഡന്റ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.സി.ബി.സി. ദളിത് കമ്മിഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ്, ഫാ. ഷാജ്കുമാർ, ജെയിംസ് ഇലവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.