വൈപ്പിൻ : ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വല്ലാർപാടം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന എം. ആർ മധു ജയിച്ചു കഴിഞ്ഞാൽ താൻ ഗ്രൂപ്പ് മാറില്ലെന്ന് കോൺഗ്രസ് നേതാവ് എം.വി പോളിന് മുദ്രപത്രത്തിൽ സത്യവാങ്ങ്മൂലം നൽകിയ സംഭവം അന്വേഷിക്കണമെന്ന് ഐ. എൻ.യു.ടി.സി അഖിലേന്ത്യാ സെക്രട്ടറി അഡ്വ. കെ.പി ഹരിദാസ് , ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ആർ സുഭാഷ് , ഡി.സി. സി സെക്രട്ടറി സി.ഡി ദേശികൻ എന്നിവർ ആവശ്യപ്പെട്ടു.
തനിക്ക് സംഭവവുമായി ബന്ധമില്ലെന്ന് എം.വി പോൾ വ്യക്തമാക്കിയ സാഹചര്യത്തിൽ സത്യമെന്തെന്ന് വെളിപ്പെടെണ്ടതാണ്. സംഭവം സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസിന് അപമാനമുണ്ടാക്കി.
38 വർഷമായി വൈപ്പിൻ മണ്ഡലം യു.ഡി.എഫ് ചെയർമാനാണ് അഡ്വ. എം വി പോൾ. നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ബന്ധപ്പെട്ടവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നേതൃത്വങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.