കൊച്ചി: കൊവിഡ് പ്രോട്ടോകോളുകൾ പശ്ചാത്തലമാക്കി ജി.എസ്. ടി ആൻഡ് കസ്റ്റംസ് തിരുവനന്തപുരം, കൊച്ചി മേഖലാ ഓഫീസ് ഒന്നിച്ച് പൊരുതാം, ഒന്നിച്ച് നേടാം എന്ന പേരിൽ ഒരുക്കിയ ഹ്രസ്വ ചിത്രം നടൻ മമ്മൂട്ടി പുറത്തിറക്കി. കൊച്ചി ജി.എസ്.ടി ജോയിന്റ് കമ്മിഷണർ രാജേശ്വരി ആർ. നായരാണ് വരികൾ. കൊച്ചി ജി.എസ്.ടി സൂപ്രണ്ടുമാരായ എസ്.എ. മധുവും ഐ.വി. സീനയുമാണ് ആശയം.