കൊച്ചി: കൊച്ചി സർവകലാശാല കുഞ്ഞാലി മരക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗിൽ ബി.ടെക്ക് മറൈൻ എൻജിനീയറിഗ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 30 ന് ഓൺലെൻ സ്‌പോട്ട് അഡ്മിഷൻ നടത്തും. ക്യാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം തങ്ങളുടെ പ്രൊഫൈൽ പേജിൽ 28 ന് രാവിലെ 10 നും 29 ന് ഉച്ചയ്ക്ക് രണ്ടിനുമിടയിൽ രജിസ്റ്റർ ചെയ്യണമെന്ന് അഡ്മിഷൻസ് വിഭാഗം ഡയറക്ടർ അറിയിച്ചു. വിവരങ്ങൾക്ക്: admissions.cusat.ac.in.