തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശി പാറവിള പുത്തൻവീട്ടിൽ ഗോവിന്ദൻ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാൾ മരിച്ചത്. ഇക്കഴിഞ്ഞ 18 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സക്കായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രമേഹത്തെ തുടർന്ന് ഒരു കാൽ മുറിച്ചു മാറ്റിയിരുന്നു. കൊലപാതക കുറ്റത്തിന് മുവ്വാറ്റുപുഴ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.