കോലഞ്ചേരി: ഏരിയയിൽ എൽ.ഡി.എഫ് പഞ്ചായത്ത് കൺവെൻഷനുകൾ പൂർത്തിയായി. പുത്തൻകുരിശ് പഞ്ചായത്ത് കൺവെൻഷൻ സി.പി.എം ജില്ലാ കമ്മി​റ്റിയംഗം സി. ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. പി കെ വേലായുധൻ അദ്ധ്യക്ഷനായി. വി കെ അയ്യപ്പൻ, കെ കെ രമേശൻ, പി ടി അജിത് എന്നിവർ സംസാരിച്ചു.

പൂതൃക്കയിൽ സി.പി.എം ഏരിയ സെക്രട്ടറി സി. കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. എം എൻ വിശ്വംഭരൻ അദ്ധ്യക്ഷനായി. എം. പി. ജോസഫ്, എം. എൻ. മോഹനൻ, എ. ആർ. രാജേഷ്, അഡ്വ. ഷിജി ശിവജി, എം. എൻ. അജിത്. പ്രൊഫ. ജോർജ് ഐസക് എന്നിവർ സംസാരിച്ചു.

കുന്നത്തുനാട് സി.പി.എം ജില്ലാ സെക്രട്ടറിയേ​റ്റംഗം പി. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി പി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. അഡ്വ. കെ. എസ്. അരുൺകുമാർ, സി. കെ. വർഗീസ്, എൻ. എം. അബ്ദുൾകരിം എന്നിവർ സംസാരിച്ചു.