അങ്കമാലി: നഗരസഭയിൽ സ്വതന്ത്രതായി നാലാംതവണയും മത്സരിക്കുന്ന വിൻസൺ മുണ്ടാടൻ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. 2000-ലാണ് ആദ്യമായി മത്സരിച്ചത്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന വിൻസൺ മുണ്ടാടന് സീറ്റ് നിക്ഷേധിച്ചതിനെ തുടർന്ന് 18-ാം വർഡിൽ നിന്നും കോൺഗ്രസ് റിബലായി മത്സരിച്ച് വിജയം വരിച്ചു. 2010-ൽ 9ാം വാർഡിൽനിന്നും 2015 ൽ വീണ്ടും പതിനെട്ടാം വാർഡിൽ നിന്നും സ്വതന്ത്രനായി വിജയിച്ചു. നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരാൾ സ്വതന്ത്രനായി മൂന്ന് വട്ടം വിജയിക്കുന്നത്. ഇക്കുറി വീണ്ടും വാർഡ് 9 ൽ മത്സരിക്കുന്നു. മുൻവൈസ് ചെയർമാൻ കൂടിയായ വിൻസൺ മുണ്ടാടൻ നിലവിലെ ചെയർപെഴ്സനും സി.പി.എം ഏരിയ കമ്മിറ്റിയംഗവുമായ എം.എ. ഗ്രേസിക്കെതിരായാണ് മത്സരിക്കുന്നത്. ത്രികോണ മത്സരമായ ഇവിടെ കോൺഗ്രസ് ഐ സ്ഥാനാർത്ഥിയായി ഷാന്റൊ പടയാട്ടിയും മത്സരിക്കുന്നു.