jeevan-lal-q-r-code

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചരണങ്ങളെല്ലം ഹൈടെക്കാണ്. കളർഫുൾ പോസ്റ്ററും ബാനറും. ഗ്രാഫിക്സ് വീഡിയോകൾ തുടങ്ങി എല്ലാ സാങ്കേതിക വിദ്യയും സ്ഥാനാർത്ഥികൾ കളത്തിലിറക്കി കഴി‌ഞ്ഞു. എന്നാൽ ആരും കൈവയ്ക്കാത്ത ഒരു അടവ് പയറ്റിരിക്കുകയാണ് കൊച്ചി കോർപ്പറേഷനിലെ 33ാം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ജീവൻലാൽ രവി.

തന്റെ പോസ്റ്ററുകളിലും ഫ്ലക്സുകളിലും ക്യു.ആർ കോഡ് ചേർത്താണ് പ്രചരണം. ക്യു.ആർ കോ‌ഡ് സ്കാൻ ചെയ്താൽ ജീവൻലാൽ രവിയുടെ ഫേസ്ബുക്ക് പേജിലെത്തും. വോട്ടർമാരിലേക്ക് നേരിട്ട് എത്താനും സ്ഥാനാർത്ഥിയെ കുടുതൽ മനസിലാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ബി.ജെ.പി സ്ഥാനാർത്ഥി പറയുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വ്യത്യസ്തമായ നിരവധി പരിപാടികളാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്. അത് മുഴുവൻ എന്റെ ഫേസ്ബുക്ക് പേജിലൂടെ കാണാൻ കഴിയും. ജീവൻലാൽ കൂട്ടിച്ചേർത്തു. ജില്ലയിലെ ബി.ജെ.പി ഐ .ടി സെൽ കൺവീനറായ ജീവൻലാൽ പാർട്ടിയുടെ നവ മാദ്ധ്യമപ്രവർത്തനങ്ങളുടെ ജില്ലയിലെ മുഖമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസിയിൽ മത്സരിച്ചപ്പോൾ മണ്ഡലത്തിലെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിൽ ജീവൻലാലും പങ്കാളിയായിട്ടുണ്ട്.