കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ദീൻ ദയാൽ ഉപാദ്ധ്യായ കൗശൽകേന്ദ്രം നടത്തുന്ന ബി.വോക് (ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റാ അനലിറ്റിക്‌സ്) കോഴ്‌സിൽ ജനറൽ കാറ്റഗറി ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യതയും സംവരണ സീറ്റിലേക്കുള്ള അർഹതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 1 ന് രാവിലെ 9.30 ന് കുസാറ്റ് മെയിൻ കാമ്പസിൽ ദീൻ ദയാൽ ഉപാദ്ധ്യായ് കൗശൽ കേന്ദ്രയിൽ നേരിട്ട് ഹാജരാകണം. പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവരെയും അവരുടെ അഭാവത്തിൽ ഒഇസി വിഭാഗത്തെയും പരിഗണിക്കും. വിശദ വിവരങ്ങൾ admissions.cusat.ac.in ൽ ലഭിക്കും.