കുറുപ്പംപടി : ഇടതു വലതു മുന്നണികൾ പിന്നോക്ക വിരുദ്ധ രാഷ്ട്രീയ പരീക്ഷണശാലയായി ഈ വരുന്ന തദ്ദേശതിരഞ്ഞെടുപ്പിനെ സമീപിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതാണെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ. ബി. ജയപ്രകാശ് അഭിപ്രായപ്പെട്ടു.
കാലങ്ങളായി മതന്യൂനപക്ഷ പ്രീണനം ഫലപ്രദമായി നടപ്പിലാക്കിവരുന്ന ഇടതു വലതു മുന്നണികൾ അവരുടെ അരാജകത്വ രാഷ്ട്രീയം ഒരു പടികൂടികടന്ന് പിന്നോക്ക വിരുദ്ധ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി ഈ വരുന്ന തദ്ദേശതിരഞ്ഞെടുപ്പിനെ സമീപിക്കുന്നത് ഗൗരവത്തോടെ നാം കാണേണ്ടതാണ്.പിന്നോക്കക്കാർക്ക് അർഹമായ പ്രാതിനിധ്യം ഒരു പരിധിവരെ ബി.ഡി.ജെ.എസ് ഉൾപ്പെട്ട എൻ.ഡി.എ മുന്നണിയിൽ മാത്രമാണുള്ളത്.
പ്രകടനപത്രികയിലും മുദ്രാവാക്യങ്ങളിലും മാത്രം പിന്നോക്ക സ്‌നേഹം പ്രകടിപ്പിക്കുന്ന ഇടത് വലത് മുന്നണികൾക്ക് ബദലായി, പ്രായോഗിക അധികാര രാഷ്ട്രീയ പ്രക്രിയയിൽ പിന്നോക്ക ജനവിഭാഗങ്ങൾക്കും അർഹിക്കുന്ന അർഹത ഉറപ്പിച്ച മുന്നണിയുടെ ഈ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ആവേശകരം തന്നെയാണ്.
എൻ.ഡി.എ മുന്നണിയുടെ വിജയത്തിനായി കേരളത്തിലെ മുഴുവൻ പിന്നോക്ക ജനവിഭാഗങ്ങളും സങ്കുചിത രാഷ്ട്രീയം വെടിഞ്ഞു ശരിയായ രാഷ്ട്രീയ പോരാളികളായി മാറണം. മുഴുവൻ ചഉഅ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കേണ്ടതും നരേന്ദ്രമോദിജിയുടെ ജനക്ഷേമപദ്ധതികൾ സാധാരണക്കാരായ ഓരോവ്യക്തികളിലും എത്തിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും പറഞ്ഞു.