kerala-bank
കേരള ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം മൂവാറ്റുപുഴയിലെത്തിയ ഗോപി കോട്ടമുറിയ്ക്കലിന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ നഗരസഭ 17- ാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി സജീ ജോർജ് പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു

മൂവാറ്റുപുഴ: കേരള ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം മൂവാറ്റുപുഴയിലെത്തിയ ഗോപി കോട്ടമുറിയ്ക്കലിന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. മൂവാറ്റുപുഴ നഗരസഭയിലെ 15, 16 ,17 ,18 വാർഡുകളിലെ പ്രവർത്തകരും ,സ്ഥാനാർത്ഥികളും ചേർന്നാണ് സ്വീകരണം നൽകിയത്. സ്വീകരണയോഗത്തിൽ പി.എം. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ 17- ാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി സജീ ജോർജ് ഗോപി കോട്ടമുറിക്കലിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജാഫർ സാദിക്ക് ,ജയിംസ് വർഗീസ് ,സെലിൻ ജോർജ് ,പി എ സജി ,കെ വി മനോജ് എന്നിവർ സംസാരിച്ചു.നാട്ടുകാരുടെ സ്നേഹവും സഹകരണവും പിന്തുണയുമാണ് തന്റെ പൊതു പ്രവർത്തന ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടെന്നും ആ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ഏതു പ്രതിസന്ധി ഘട്ടവും തരണം ചെയ്ത് മുന്നേറാൻ എന്നെ ശക്തനാക്കുന്നതെന്നും ഗോപി കോട്ടമുറിക്കൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.