കൊച്ചി: പെരുമ്പാവൂർ കേന്ദ്രമായുള്ള സീഡ് വാട്സ്ആപ്പ് കൂട്ടായ്മ ഭക്ഷ്യോത്പന്ന നിർമ്മാണത്തിലേക്കും പ്രവേശിച്ചുവെന്ന് ഓപ്പറേഷൻസ് മാനേജ‌‌ർ ജയ്സൺ ജോസഫ്, ഫിനാൻസ് മാനേജർ അജ്മൽ ഖാലിദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവസംരംഭകരുടെ കൂട്ടായ്മയാണ് സീഡ് (സൊസൈറ്റി ഫോർ എമർജിംഗ് ആൻഡ് എന്റർപ്രണേർ ഡവലപ്മെന്റ്).

60ലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം ഗ്രൂപ്പുകളും സംരംഭത്തിൽ പങ്കാളികളാണ്. സീഡ് ഇന്ത്യ ഫുഡ് കോർപ്പറേഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്ത കമ്പനി ''ടേബിൾ ട്രീറ്റ്'' എന്ന പേരിലാണ് ഉത്പന്നങ്ങൾ വിപണിയിലിറക്കുക. മന്ത്രി കെ.ടി. ജലീൽ കമ്പനിയുടെ ഉദ്ഘാടനം നിർവഹിച്ചു.