കൊച്ചി: സാധാരണക്കാരായ കർഷകരെ ചാവേറുകളാക്കി കേന്ദ്രസർക്കാരിനെ അട്ടിമറിക്കാമെന്ന കുത്തക മുതലാളിമാരുടെ ആഗ്രഹം വ്യാമോഹം മാത്രമാണെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. സമരം ചെയ്യുന്നവരിൽ ഭൂരിപക്ഷംപേർക്കും കാർഷികബില്ല് എന്താണെന്ന് പോലും സത്യത്തിൽ അറിയില്ല. കാർഷികബില്ലിലൂടെ ഇടത്തട്ടുകാരായ കുത്തകക്കാർ പുറത്താകും. കർഷകർക്ക് ന്യായമായവില ലഭിക്കുകയും ചെയ്യും. ഇത് മനസിലാക്കാത്ത കർഷകരെയാണ് സർക്കാരിനെതിരെയുള്ള ചാവേറുകളായി കുത്തകകൾ രംഗത്തിറക്കിയിരിക്കുന്നതെന്നും അശോകൻ പറഞ്ഞു.