kklm
വനിതാ സംഘം വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ വനിതാ സംഘം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി.എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു.എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി.സത്യൻ മുഖ്യ പ്രഭാഷണവും പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തുകയും ചെയ്യതു.
യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ അനുഗ്രഹ പ്രഭാഷണവും കൂത്താട്ടുകുളം എസ്.എൻ. ഡി.പി യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സജി എം.ആർ,യൂണിയൻ കൗൺസിലർ ഡി.സാജു, എം.ഡി. ദിവാകരൻ, മനോജ്‌ പി. എം, ബിജു പൊയ്ക്കാടൻ,സൈബർസേന എസ്.എൻ.ഡി.പി യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി അജേഷ് വിജയൻ.പ്രസിഡന്റ് അനീഷ്.സി.എസ്, എന്നിവർ സംസാരിച്ചു.വനിത സംഘം പുതിയ ഭാരവാഹികളായി ഷീല സാജു(പ്രസിഡന്റ്), ലളിത വിജയൻ(വൈസ് പ്രസിഡന്റ്),മഞ്ജു റെജി(സെക്രട്ടറി), മിനി ശിവരാജൻ(ട്രഷറർ), അനു സുരേഷ്, ഷിൻസ് സനീഷ്, സീനസാബു, ഗീത ബേബി, ഭാമ വിജയൻ എന്നിവരെ കമ്മിറ്റിയംഗങ്ങളായും, കേന്ദ്രസമിതിയിലേക്ക് വത്സല രാജൻ, മിനി പ്രകാശ്, ലീന റെജി, വിലാസിനി ,എന്നിവരെയും തിരഞ്ഞെടുത്തു.