കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ, പ്രത്യേക അനുമതി ഇല്ലാതെ കൈവശം സൂക്ഷിക്കുന്ന ആയുധങ്ങൾ 30ന് മുമ്പായി അംഗീകൃത ആർമറികളിലോ,
പൊലീസ് സ്റ്റേഷനുകളിലോ സറണ്ടർ ചെയ്യണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.
തിരഞ്ഞെടുപ്പ് കാലയളവിൽ ആയുധങ്ങൾ കൈവശം സൂക്ഷിക്കുന്നതിന് അനുമതി നൽകുന്നതിനായി ജില്ലാ തല സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങൾ, അതീവസുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങൾ എന്നിവക്ക് അംഗീകൃത ലൈസൻസോടെ ആയുധങ്ങൾ സൂക്ഷിക്കുന്നതിന് സ്‌ക്രീനിംഗ് കമ്മിറ്റി മുമ്പാകെ അപേക്ഷ നൽകണം. വ്യക്തിഗത അപേക്ഷകളും മതിയായ രേഖകൾ സഹിതം സ്‌ക്രീനിംഗ് കമ്മിറ്റിക്ക് സമർപ്പിക്കാം. ഈ അപേക്ഷകൾ പരിശോധിശേഷം അനുവാദം നൽകുന്ന വയൊഴികെ മറ്റെല്ലാ ആയുധങ്ങളും നിശ്ചിത തീയതിക്കുള്ളിൽ സറണ്ടർ ചെയ്യണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.