മണീട്: ശ്രീനാരായണ ഗുരുദേവക്ഷേത്രം എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 2269 മണീട്,പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഗുരുദേവക്ഷേത്ര സമർപ്പണവും നാളെ (തിങ്കൾ) നടത്തുന്നു. രോഹിണി നക്ഷത്രത്തിൽ
ക്ഷേത്രാചാര്യൻ സച്ചിദാനന്ദ സ്വാമികളുടെയും, ക്ഷേത്രം തന്ത്രി ശ്രീനാരായണ പ്രസാദ് തന്ത്രികളുടെയും, ക്ഷേത്രം മേൽശാന്തി സുരേഷ് ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ അഷ്ടബന്ധം ചാർത്തി പ്രാണപ്രതിഷ്ഠ നടത്തുമെന്ന് ശാഖാ പ്രസിഡന്റ് ഡോ: പീതാംബരൻ,ശാഖാ സെക്രട്ടറി ബിജു അത്തിക്കാട്ട്കുഴി,യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ, എന്നിവർ അറിയിച്ചു.അന്നേദിവസം വൈകീട്ട് ദീപാരാധനയ്ക്കുശേഷം 18-മത് ആറാട്ട് മഹോത്സവം തൃക്കൊടിയേറ്റ് കൂടി ആരംഭിച്ച് വിവിധ ക്ഷേത്ര ചടങ്ങുകളോടെ ഡിസംബർ 5 ന് ആറാട്ടോടുകൂടി പര്യവസാനിക്കുന്നു.