കാലടി: മഹാത്മ ലൈബ്രറി ആൻഡ് സ്റ്റഡി സെന്റർ ഇല്ലിത്തോട് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് മുൻവാർഡ് മെമ്പർ സജീവ് ചന്ദ്രൻ അവാർഡുകൾ സമ്മാനിച്ചു. ലൈബ്രറിയുടെ രക്ഷാധികാരി സാബു പണ്ടാല അദ്ധ്യക്ഷനായി ലൈബ്രറി പ്രസിഡന്റ് പോളച്ചൻ ഇടശ്ശേരി, സെക്രട്ടറി സനിൽ പി.തോമസ്, വൈസ് പ്രസിഡന്റ് മാർട്ടിൻ കൊളക്കാട്ട്‌ശേരി, ജോയിന്റ് സെക്രട്ടറി സൗമ്യ ബിനേഷ് എന്നിവർ പ്രസംഗിച്ചു. ജൂനിയർ വിഭാഗത്തിൽ ഗ്രേസ് മോൾ തോമസ്, അദ്വൈത് എം.ആർ, സ്നേഹ കൃഷ്ണൻ എന്നിവരും സീനിയർ വിഭാഗത്തിൽ നിഷ ഡേവിസ്, ജൂബി ബാബു, അഞ്ജന രാജു എന്നിവരും സമ്മാന നേടി.