മട്ടാഞ്ചേരി: കേരളത്തെ ലക്ഷക്കണക്കിന് കോടി രൂപയുടെ കടക്കെണിയിലാക്കിയ ഇടതു വലതു ഭരണത്തിനെതിരായ ജനവികാരമാണ് കേരളത്തിൽ അലയടിക്കുന്നതെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എം പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. മട്ടാഞ്ചേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊള്ളക്കാരുടെ തലവനായാണ് പിണറായി വിജയനെ ജനം അറിയുന്നത്. ലോക രാജ്യങ്ങളിൽ മാർക്സിസ്റ്റ് നേതാക്കളെ കല്ലെറിഞ്ഞ് ഓടിച്ചപ്പോൾ മലയാളികൾ പ്രതിഷേധത്തിന്റെ വോട്ടെറിഞ്ഞ് പിണറായി സർക്കാരിനെ തുരത്തണമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.ചടങ്ങിൽ എൻ.എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ.ബിജു, വി.കെ.സുദേവൻ, ആർ.ആനന്ദ്, ശിവകുമാർ കമ്മത്ത്, എൻ.ഡി.എ സ്ഥാനാർത്ഥികൾ എന്നിവർ പങ്കെടുത്തു.