കാലടി: കേരള യൂത്ത് ഗൈഡൻസ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ മലയാറ്റൂർ നക്ഷത്രതടാകത്തിലെ ഫ്ളോട്ടിംഗ് ഹാളിൽ വച്ച് പോസിറ്റീവ് എനർജി പഠന ക്ലാസിന്റെ ഉദ്ഘാടനം കാലടി സെന്റ് ജോർജ്ജ് പള്ളി വികാരി ഫാ.ജോൺ പുതുവ നിർവഹിച്ചു. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ അദ്ധ്യക്ഷനായി. സേവ്യർ പാലാട്ടി ക്ലാസ് നയിച്ചു. മാത്യുസ് കോലഞ്ചേരി, ഗ്രാമക്ഷേമം ലൈബ്രറി പ്രിസിഡന്റ് സജീവ് അരീക്കൽ, ജോമോൻ മംഗലി, ഭാസി പാതാപ്പിളളി എന്നിവർ സംസാരിച്ചു.എല്ലാമാസവും രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും രാവിലെ 10 മുതൽ 12 വരെ സൗജന്യ ക്ലാസ് ഉണ്ടായിരിക്കും.