അങ്കമാലി: അച്ചടക്ക ലംഘനം നടത്തിയ സി.പി.ഐ.എം തുറവുർ പെരിങ്ങാംപറമ്പ് ബ്രാഞ്ച് സെക്രട്ടറി എം . മഹഷിനെയും, ഉതുപ്പ് കവല ബ്രാഞ്ച് അംഗം എൽദോ വർഗീസിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ലോക്കൽ സെക്രട്ടറി കെ .വൈ .വർഗീസ് അറിയിച്ചു.
തുറവുർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആറാം വാർഡിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നതു കൊണ്ട് മഹേഷിനെയും, നാലാം വാർഡിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ ഭാര്യയെ മത്സരിപ്പിക്കുന്നതു കൊണ്ട് എൽദോ വർഗീസിനെയും പുറത്താക്കിയത്.