serrnarayana-vaidika-sama
ശ്രീനാരായണ വൈദിക സമിതി പറവൂർ യൂണിയൻ വാർഷികയോഗത്തിൽ എസ്.എൻ.ഡി.പി പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ മുഖ്യപ്രഭാഷണം നടത്തുന്നു

പറവൂർ: ശ്രീനാരായണ വൈദിക സമിതി പറവൂർ യൂണിയൻ പ്രഥമ വാർഷിക പൊതുയോഗവും അംഗത്വം വിതരണവും നടന്നു. സമിതി പ്രസിഡന്റ് ടി.എം. ജിജീഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ, ശ്രീകുമാർ ശാന്തി, ജോഷി ശാന്തി, സന്തോഷ് ശാന്തി, ടി.പി. ശശി ശാന്തി, ബിബിൻരാജ് ശാന്തി എന്നിവർ സംസാരിച്ചു.