ആലുവ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ റബലുകളായി മത്സരിക്കുന്ന മൂന്ന് പേരെ കോൺഗ്രസ് പുറത്താക്കി. വാർഡ് ഒന്നിൽ മത്സരിക്കുന്ന കോൺഗ്രസ് ബ്ളോക്ക് എക്സിക്യൂട്ടീവ് അംഗം പി.ഐ. നാദിർഷ, വാർഡ് അഞ്ചിൽ മത്സരിക്കുന്ന മണ്ഡലം ജനറൽ സെക്രട്ടരി വിജി ബിജു, വാർഡ് 11ൽ മത്സരിക്കുന്ന വാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷിജി സ്റ്റീഫൻ എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമീക അംഗത്വത്തിൽ നിന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് പുറത്താക്കിയത്. മൂന്ന് പേരോടും പിൻമാറാൻ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് നടപടി.