പറവൂർ: എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോ പ്രോജക്ട് എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. എസ്.എൻ ജിസ്റ്റ് ചെയർമാൻ ഡോ.എം. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.എൽ പ്രോജക്ട് ഡയറക്ടർ തിരുമൻ അർച്ചനൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം.ആർ.എൽ. ഡിസൈൻ ആൻഡ് പ്ളാനിംഗ് ജനറൽ മാനേജർ രേഖ പ്രകാശ്, ഡിസൈൻ മാനേജർ റീബ ജോബ് എന്നിവർ ഡിസൈൻ കൺസ്ട്രക്ഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ ഓഫ് കൊച്ചി മെട്രോ പ്രോജക്ട് എന്നവിഷയത്തിലും കെ.എം.ആർ.എൽ റോളിംഗ് സ്റ്രോക്ക്, ഇലക്ട്രിക്കൽ ആൻഡ് ട്രാക്ഷൻ ചീഫ് ജനറൽ മാനേജർ എ.എൻ. രാജേന്ദ്രൻ, റോളിംഗ് സ്റ്രോക്ക് മാനേജർ പ്രവീൺ എന്നിവർ ഓപ്പറേഷൻ, മെയിന്റനൻസ് ആൻഡ് സോളാർ പവർ ഓഫ് കൊച്ചി മെട്രോ എന്ന വിഷയത്തിലും സംസാരിച്ചു. വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഇൻഡസ്ട്രിയലിസ്റ്റുകൾ, ഗവേഷകർ തുടങ്ങി ഇരുന്നൂറിലധികം പേർ വെബിനാറിൽ പങ്കെടുത്തു.