ആലുവ: പ്രായാധിക്യം കൊണ്ട് നടക്കാനാകാത്തവരേയും പ്രത്യേക പട്ടികയിൽ പെടുത്തി പോസ്റ്റൽ ബാലറ്റ് അനുവദിക്കണമെന്ന് സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടു. ഇന്നലെ സ്ഥാനാർത്ഥികൾക്കായി നടന്ന പരിശീലന യോഗത്തിലാണ് വിഷയം ഉന്നയിക്കപ്പെട്ടത്.
കൊവിഡ് പ്രോട്ടോക്കോൾ കാരണം വീടിന് പുറത്തിറങ്ങാതിരിക്കുന്ന പ്രായമേറിയ വോട്ടർമാർ വാർഡുകളിൽ ഉണ്ടെന്ന് സ്ഥാനാർത്ഥികൾ ചൂണ്ടിക്കാട്ടി. കൊവിഡ് വ്യാപനം നടക്കുന്നതിനാൽ വീടിന് പുറത്തിറങ്ങുന്നത് ആരോഗ്യത്തിന് ഭീഷണിയുമാണ്. അതിൽ കൊവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാവുന്ന അതേ സംവിധാനം വേണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.